ഉച്ചാര മഹോത്സവവും കുംഭം 1 മഹോത്സവവും

പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിന്റെ പ്രധാന ഉപക്ഷേത്രമായ കിഴക്കേഭാഗത്ത് അപ്പുപ്പൻ നടയിലെ ഈ വർഷത്തെ ഉച്ചാര മഹോത്സവം 2018 ഫെബ്രുവരി 11 നും, രണ്ടാം ഉപക്ഷേത്രമായ വടക്കേമുറി ഇലഞ്ഞിമ്മൂട്‌ ക്ഷേത്രത്തിലെ കുഭം 1 മഹോത്സവം 2018 ഫെബ്രുവരി 13 നും നടക്കുന്നു.

ഏവർക്കും സ്വാഗതം :

മലനട ദേവസം സ്കോളർഷിപ്പ് വിതരണം 2018

പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിൻറെ പ്രധാന ഉപക്ഷേത്രമായ കിഴക്കേ ഭാഗത്തു അപ്പുപ്പൻ നടയിലെ ഉച്ചാര മഹോത്സവം 04-02-2018 നു കൊടിയേറി 11-02-2018 നു വിവിധ പരുപാടികളോടുകൂടി ആചരിക്കുകയാണ്. ഇതിനോട് അനുബന്ധിച്ചു നൽകി വരുന്ന വിദ്യാഭ്യാസ പ്രോത്സാഹന സമ്മാനത്തിന്റെ അറിയിപ്പ് താഴെക്കൊടുക്കുന്നു.

മലനട ക്ഷേത്രത്തിൽ മര ചില്ലയിൽ കാളയുടെ രൂപം

ദക്ഷിണ ഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രമായ കൊല്ലം ജില്ലയിലെ പോരുവഴി പെരുവിരുത്തി മലനടയുടെ ഉപക്ഷേത്രങ്ങളിൽ ഒന്നായ, തെക്കുപുറത്തു ക്ഷേത്രസന്നിധിയിൽ നിൽക്കുന്ന ആൽ മരത്തിൽ കാള തലയുടെ രൂപസാദൃശ്യമുള്ള ചില്ല രൂപം കൊണ്ടു.

ദുര്യോധനന്റെ ഇഷ്ട സുഹൃത്തായ കർണ്ണന്റെ ഇരിപ്പിടസ്ഥാനം ആണ് തെക്കുപുറത്തു ക്ഷേത്രം. മലയപ്പുപ്പന്റെ ഈ വിചിത്ര സൃഷ്‌ടി കാണുവാൻ നൂറുകണക്കിന് ആളുകൾ ആണ് അപ്പൂപ്പന്റെ സന്നിധിയിലേക്ക് വന്നുകൊണ്ടിരിക്കുന്നത്.

ചിത്രങ്ങൾ: മലനട ലൈവ് ടീം

മലനടയിലെ മകരവിളക്കും സമൂഹ സദ്യയും

മകരവിളക്കും സമൂഹ സദ്യയും

പോരുവഴി പെരുവിരുത്തി മലനടയിലെ ഈ വർഷത്തെ മകരവിളക്ക് മഹോത്സവം 1193 ധനു 30 നു (ജനുവരി 14, 2018) നടക്കുന്നു. മകരവിളക്കിന് നടക്കുന്ന സമൂഹ സാദ്യയിലും വൈകിട്ടു നടക്കുന്ന വിളക്കിലും ഏവർക്കും മലയപ്പുപ്പന്റെ മണ്ണിലേക്ക് സ്വാഗതം.

– പോരുവഴി പെരുവിരുത്തി മലനട ദേവസ്വം

ദക്ഷിണ ഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രം

ദക്ഷിണ ഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രം – പോരുവഴി പെരുവിരുത്തി മലനട

കൗരവരിൽ മൂത്തവനായ ദുര്യോധനനെ പൂജിക്കുന്ന ക്ഷേത്രമാണ് കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിൽ പോരുവഴി ഗ്രാമത്തിലെ ഇടയ്ക്കാട് സ്ഥിതി ചെയ്യുന്ന ‘പോരുവഴി പെരുവിരുത്തി മലനട’ ക്ഷേത്രം.

ഭൂമിക്കു കരം പിരിവു തുടങ്ങുന്ന കാലം മുതൽ പട്ടയധരന്റെ സ്ഥാനത്തു ‘ദുര്യോധനൻ’ എന്ന പേരിൽ നികുതി അടയ്‌ക്കുന്ന മണ്ണ്. ദക്ഷിണ ഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രം ആണ് പോരുവഴി പെരുവിരുത്തി മലനട. ശ്രീകോവിലോ വിഗ്രഹമോ ഇല്ലാത്ത ക്ഷേത്രം കൂടിയാണിത്. ദ്രാവിഡാചാര വിധിപ്രകാരമുള്ള പൂജകൾ ആണ് ഇവിടെ ചെയ്തുവരുന്നത്. കുറവ സമുദായത്തിന്റെ നിയന്ത്രണത്തിലും 7 കരകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയിലുമാണ് ക്ഷേത്ര നിയന്ത്രണം. Read More… “ദക്ഷിണ ഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രം”