സമുഹ വിവാഹം

ഈ വര്‍ഷത്തെ മലക്കുട മഹോത്സവത്തോടനുബന്ധിച്ച്‌ കൊടിയേറ്റ്‌ ദിവസമായ 2020 മാര്‍ച്ച്‌ 20 , (1195, മീനം 7) വെള്ളിയാഴ്ച ക്ഷേത്രത്തിന്റെ 8 കരകളിലെയും ജാതിമത ഭേദമന്ന്യേ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന യുവതികളുടെ വിവാഹം നടത്തിക്കൊടുക്കുന്നതിന്‌ ഭരണസമിതി തീരുമാനിച്ചിരിക്കുന്നു.
ആയതിലേക്ക്‌ യുവതികളുടെ രക്ഷാകർത്താക്കളിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു. ഈ മഹത്‌ സംരംഭത്തിന്റെ പരിപൂർണ്ണ വിജയത്തിന്‌ എല്ലാ ഭക്തജനങ്ങളുടെയും സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്ന്‌ മലയീശ്വരന്റെ നാമധേയത്തിൽ അഭ്യർത്ഥിക്കുന്നു.

സമുഹ വിവാഹത്തിനുള്ള അപേക്ഷകള്‍ 2020 മാര്‍ച്ച്‌ 5 വ്യാഴാഴ്ച വൈകിട്ട്‌ 5 മണി വരെ സ്വീകരിക്കുന്നതാണ്‌. 

© malanada.com

പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിന്റെ പ്രധാന ഉപക്ഷേത്രമായ കിഴക്കേഭാഗത്ത് അപ്പുപ്പൻ നടയിലെ ഈ വർഷത്തെ ഉച്ചാര മഹോത്സവം 2020 ഫെബ്രുവരി 11 നും, രണ്ടാം ഉപക്ഷേത്രമായ വടക്കേമുറി ഇലഞ്ഞിമ്മൂട്‌ ക്ഷേത്രത്തിലെ കുഭം 1 മഹോത്സവം 2020 ഫെബ്രുവരി 14 നും നടക്കുന്നു.

ഏവർക്കും സ്വാഗതം :