![](https://blog.malanada.com/wp-content/uploads/2024/02/Malakkuda_Poster_2024_wp-768x1024.jpg)
സമുഹ വിവാഹം
ഈ വര്‍ഷത്തെ മലക്കുട മഹോത്സവത്തോടനുബന്ധിച്ച് കൊടിയേറ്റ് ദിവസമായ 2020 മാര്‍ച്ച് 20 , (1195, മീനം 7) വെള്ളിയാഴ്ച ക്ഷേത്രത്തിന്റെ 8 കരകളിലെയും ജാതിമത ഭേദമന്ന്യേ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന യുവതികളുടെ വിവാഹം നടത്തിക്കൊടുക്കുന്നതിന് ഭരണസമിതി തീരുമാനിച്ചിരിക്കുന്നു.
ആയതിലേക്ക് യുവതികളുടെ രക്ഷാകർത്താക്കളിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു. ഈ മഹത് സംരംഭത്തിന്റെ പരിപൂർണ്ണ വിജയത്തിന് എല്ലാ ഭക്തജനങ്ങളുടെയും സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്ന് മലയീശ്വരന്റെ നാമധേയത്തിൽ അഭ്യർത്ഥിക്കുന്നു.
സമുഹ വിവാഹത്തിനുള്ള അപേക്ഷകള്‍ 2020 മാര്‍ച്ച് 5 വ്യാഴാഴ്ച വൈകിട്ട് 5 മണി വരെ സ്വീകരിക്കുന്നതാണ്.
ബഹുമാന്യ ഭക്തജനങ്ങളെ,
ദക്ഷിണ ഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രമായ പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിലെ ഈ വർഷത്തെ മലക്കുട മഹോത്സവത്തിന് തുടക്കം ആവുകയായി.
മീനത്തിലെ ഒന്നാം വെള്ളി സൂര്യപൊങ്കാല സമർപ്പിച്ചു കൊടിയേറ്റ് സദ്യ നടത്തി കൊടിയേറി രണ്ടാം വെള്ളി വമ്പിച്ച കെട്ടുകാഴ്ചകളോടും ആചാരകരിമരുന്നു പ്രയോഗത്തോടും കൂടി ഉത്സവം സമാപിക്കുകയും മൂന്നാം വെള്ളി കൊടി ഇറങ്ങുകയും ചെയ്യുന്ന സമ്പ്രദായം ആണ് ഈ ക്ഷേത്രത്തിൽ നിലനിന്നു പോകുന്നത്.
ഇത് ക്ഷേത്രത്തിൽ നിന്ന് ഡിസൈൻ ചെയ്ത ഒഫീഷ്യൽ പോസ്റ്ററുകളിൽ ഒന്ന്.എല്ലാവരും ഇത് ഷെയർ ചെയ്ത് ലോകത്തിന്റെ പല ഭാഗത്തുള്ള നിങ്ങളുടെ സുഹൃത്തുക്കളെ അറിയിച്ചു പോരുവഴിക്കാരുടെ സ്വകാര്യ അഹങ്കാരമായ മലക്കുട മഹോത്സവത്തെ ഒരു വൻ വിജയമാക്കി തീർക്കുന്നതിൽ പങ്കാളികൾ ആകണം എന്ന് അപേക്ഷിക്കുന്നു.
തുടന്നുള്ള പോസ്റ്റുകളിലും എല്ലാ ഭക്തജനങ്ങളുടെയും പൂർണ്ണപിന്തുണയും സഹകരണവും പ്രതീക്ഷിച്ചുകൊണ്ട് ഒരു നല്ല ദിനം ആശംസിക്കുന്നു.